Monday, October 6, 2008

മിഴികള്‍

"ഇനി അടുത്ത വര്‍ഷം"
കൈവീശി മെല്ലെ അകന്നു പോകവേ ....
യാത്രികരുടെ കണ്ണില്‍ നഷ്ടമാവുന്ന
എന്തോ ഒന്നിന്‍റെ അറിയാത്ത വിഷാദം .. ..
അടയുന്ന വാതിലിനുമപ്പുറം വിങ്ങിപോകുന്ന ഹൃദയങ്ങള്‍ ..
കനം കൂടുന്ന ഹൃദയം കണ്ണുകളില്‍ നിറയ്ക്കുന്ന
നനവ് കാണാതിരിക്കാന്‍ മുഖം തിരിച്ചു ..
കണ്ണുകള്‍ മറ്റൊരു നിറഞ്ഞ മിഴികളിലാണ്‌ തറഞ്ഞത്..
പുറത്തേക്ക് നോക്കിയ ആ കണ്ണുകള്‍‌
തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞത് ഹൃദയതതിനാണ്..
ഒരു നേര്‍ത്ത നോവായി ..
ഓര്‍മകളെ ഉണര്‍ത്തിയ മിന്നലായി ...
പരിസരം മറന്നു തിരിഞ്ഞു നോക്കുമ്പോള്‍ ..
ഒരു വട്ടം കൂടി തിരിഞ്ഞു നോക്കികാഴ്ച്ചയ്ക്കപ്പുറതേയ്ക്ക്..
ആ മിഴികള്‍ മറഞ്ഞു പോയി ...
തിരിച്ചു നടക്കുമ്പോള്‍ ..
കുട വിരിച്ചത്..
നനുത്ത മഴയിലേക്കാണോ..
ഓര്‍മകളുടെ വെയിലേക്കായിരുന്നോ.? .
ഒരു കുടയില്‍ ഒന്നും പറയാതെ ..
ഒന്നു തൊടാതെ ..
നടന്നു പോയ കര്‍ക്കിടകത്തിന്റെ കറുത്ത പച്ച പടര്‍ന്ന മഴക്കാലം ..
ഒരുമിച്ചു ചിരിച്ചാര്‍ത്തു നടന്നു പോയ ഇടനാഴിയില്‍ ...
പാതി തുറന്ന ജനലിനരികെ നീ ..
ഒരു നിമിഷം പകര്‍ന്ന നിശ്ശബ്ദത കൊണ്ടു മറഞ്ഞ ചിരി നെന്ചില്‍ വിരിഞ്ഞു ..
ഒന്നും പറയാതെ മിഴികള്‍ മാത്രം എല്ലാം അറിഞ്ഞു ..
ആഘോഷങ്ങള്‍ക്ക് മുകളില്‍ നീ നിന്റെ നിശബ്ദ നോട്ടങ്ങളില്‍ നിറഞ്ഞു ..
നിന്റെ കണ്ണുകളില്‍ ഞാന്‍ ഈ വേദിയില്‍ ഒറ്റയ്ക്ക് ..
ഗാനം മറന്നു പോയ പാട്ടുകാരന്‍ ..
നിനക്കു നല്കാന്‍ കരുതിയ ചുവന്ന റോസപൂവുകള്‍മറ്റാരോ സ്വന്തമാക്കി ..
നിന്റെ കണ്ണുകളില്‍ നിറഞ്ഞ പൂക്കാലം എനിക്ക് ..
നിന്‍റെ കണ്ണുകള്‍ ഹൃദയതോടെന്തോ പറഞ്ഞു ..
ഒരു ചുവന്ന റോസ് ഇതള്‍ വിരിച്ചു ..
നിന്റെ കണ്ണുകള്‍‌ മാത്രം വരച്ചു ഞാന്‍ എത്രയോ വര്‍ണം ചാര്‍ത്തി .
ഒരിക്കലും കഴിഞ്ഞില്ല നിന്റെ കണ്ണിന്‍ മാസ്മരികത
പകരുവാന്‍തനിച്ചു കാണുമ്പോള്‍ മാത്രം പറയാന്‍ എത്ര നാളുകള്‍ കാത്തു ..
നിനക്കായ് കരുതി വച്ച പൂക്കൂടകള്‍ വാടി..
ഒന്നും പറയാതെ നീ കടന്നു പോയി ..
ശൂന്യത മാത്രം ബാക്കിയായി ..
അറിയില്ല നീ മറഞ്ഞത് എവിടേക്ക് ..?
ഒരിക്കലും തുറക്കാതെ പോയ എന്‍റെ
ഹൃദയത്തിന്‍റെ ഉള്ളറകളിക്കോ..?

No comments: