Tuesday, September 30, 2008

അത്താണി

ഈദിന്‍ പ്രഭാതകിര്‍ണങ്ങള്‍,
ഇന്നിന്‍ പകലില്‍ ചാര്‍ത്തി-
എന്‍ ഓര്‍മ്മയില്‍
ശോഭനമാം കിനാക്കള്‍.

സ്നേഹം സംഗീതമായ്‌ എങ്കിലും,
പ്രവാസിയാം എനിക്കെന്നോ നഷ്ടമായ-
സ്വപ്നങ്ങളുടെ മാറാപ്പുമായി
ഒരിടം തേടി നടന്നു.

തോളില്‍ തൂങ്ങും മാറാപ്പുമായി
ഒരിടം തേടി നടന്നു.

തളരുന്ന മനസ്സും,
വിങ്ങുന്ന നോവും,
ഒന്നിറക്കാന്‍-
ഒരത്താണി തേടി
ഏകനായി ഞാന്‍ നടന്നു.

കേഴും രോദനമായ്‌,
കണ്ണീരുമായ്‌ ഞാന്‍-
എന്‍ നഷ്ടമായ ഗീതമായ്‌,
വിധിയുമായ്‌,
വിതുമ്പും മനസ്സിനെ
സ്വാന്തനിപ്പിച്ചു.

കള്ളനെ പിടിച്ചു

എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യും മുമ്പേ കോപ്പിയടിച്ച ആ മോഷ്ടാവിനെ പിടി കിട്ടി . മുഴുവന്‍ വിവരവും പിന്നീട് ..